ചേർത്തല:എ.ഐ.സി.സി ജനറൽ സെക്രട്ടറിയും എം.പിയുമായിരുന്ന കെ.വാസുദേവപ്പണിക്കരുടെ 34-ാ മത് ചരമവാർഷികം നാളെ തണ്ണീർമുക്കം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃതത്തിൽ ആചരിക്കും.രാവിലെ 9 ന് തണ്ണിർമുക്കം പുത്തറയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണ സമ്മേളനവും നടത്തും. അനുസ്മരണ സമ്മേളനം ഡി.സി.സി പ്രസിഡന്റ് ബി.ബാബുപ്രസാദ് ഉദ്ഘാടനം ചെയ്യും.ആർ ശശിധരൻ അദ്ധ്യക്ഷത വഹിക്കും.