ആലപ്പുഴ: എടത്വ സെന്റ് ജോർജ് ഫൊറോനാപ്പള്ളി തിരുന്നാളിനോടനുബന്ധിച്ച് ആറ്, ഏഴ് തീയതികളിൽ പള്ളിയുടെ രണ്ടു കിലോമിറ്റർ ചുറ്റളവിൽ സമ്പൂർണ മദ്യ നിരോധനം ഏർപ്പെടുത്തിയതായി കളക്ടറുടെ ചുമതല വഹിക്കുന്ന എ.ഡി.എം അറിയിച്ചു. ദൂരപരിധിയിലെ കള്ളുഷാപ്പുകളും വിദേശമദ്യ വില്പന ഔട്ട് ലെറ്റുകളും അടച്ചിടണം. ഉത്തരവ് നടപ്പാക്കുന്നതിന് പൊലീസ്, എക്‌സൈസ് ഉദ്യോഗസ്ഥരെ ചുതമലപ്പെടുത്തി.