
ആലപ്പുഴ: ആവശ്യാനുസരണം മദ്യഷാപ്പുകളും ബാറുകളൂം ബിവറേജസ് ഔറ്റ്‌ലെറ്റുകളും അനുവദിച്ച് കേരളത്തെ മദ്യാലയമാക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് ഗാന്ധിയൻ ദർശന വേദി സംസ്ഥാന ചെയർമാൻ ബേബി പാറക്കാടൻ ആവശ്യപ്പെട്ടു. കേരള മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മദ്യവിരുദ്ധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കേരള മദ്യ വിരുദ്ധ സമിതി ജില്ലാ പ്രസിഡന്റ് ബി.ആർ.കൈമൾ കരുമാടി അദ്ധ്യക്ഷത വഹിച്ചു. എം.ഡി.സലിം, എം.ഇ.ഉത്തമക്കുറുപ്പ്, എച്ച്.സുധീർ, സുധിലാൽ തൃക്കുന്നപ്പുഴ, രാജൂ പള്ളിപ്പറമ്പ്, ജി.മുകുന്ദൻപിള്ള, അഡ്വ. ഉണ്ണിരാജ്, ജോർജ് കാരാച്ചിറ, ക്ലാരമ്മ പീറ്റർ, ടി.എം.സന്തോഷ്, ഗ്രേസ് ബിജോ, ഉമ്മച്ചൻ മേഡാരം, ആർ.വി.ഇടവന, ഡി.ഭുവനേശ്വരൻ, ഫിലിപ്പ് വൈപ്പിശേരി, തോമസ് വാഴപ്പള്ളിക്കണം എന്നിവർ സംസാരിച്ചു.