ambala

അമ്പലപ്പുഴ : ക്ഷേമ നിധിയിൽ അംഗമാകാൻ കഴിയാത്ത, 60 വയസ് കഴിഞ്ഞ മുഴുവൻ പ്രവാസികൾക്കും ജീവനോപാധിയായി 2000 രൂപയെങ്കിലും നൽകണമെന്ന് ഗൾഫ് റിട്ടേൺഡ് ആൻഡ് പ്രവാസി മലയാളി അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. അമ്പലപ്പുഴ പ്രവാസി ഓഫീസിൽ കൂടിയ സംസ്ഥാന കമ്മിറ്റി യോഗം വി.ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് അസ്ലം അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി വി.ഉത്തമൻ ,ജോയിന്റ് സെക്രട്ടറി വി.രാധാകൃഷ്ണൻ, ട്രഷറർ കരുമാടി മോഹനൻ എന്നിവർ പ്രസംഗിച്ചു. മുൻ സംസ്ഥാന പ്രസിഡന്റ് രാജേന്ദ്രൻ, വാസുദേവൻ പിള്ള എന്നിവർ ചേർന്ന് അവകാശ പത്രിക സമർപ്പിച്ചു.