ചേർത്തല:വയലാർ കുറവരുകടവിൽ കുടുംബ ക്ഷേത്രത്തിലെ കലശവാർഷികവും കളമെഴുത്തു പാട്ടും ഇന്നു മുതൽ 3 വരെ നടക്കും. ഇന്ന് രാവിലെ 11ന് കലശവാർഷികം,11.30ന് സർപ്പദൈവങ്ങൾക്ക് ഭസ്മക്കളം,വൈകിട്ട് 7ന് താലപ്പൊലിവരവ്,7.30ന് ഭഗവതിസേവ,രാത്രി 8ന് പൊടിക്കളം. 2ന് പുലർച്ചെ കൂട്ടക്കളം, രാവിലെ 9ന് മൃത്യുഞ്ജയ ഹോമം,11ന് കലശാഭിഷേകം,11.30ന് ഭസ്മക്കളം,വൈകിട്ട് 4ന് അരത്തക്കളം,7.30ന് താലപ്പൊലിവരവ്,രാത്രി 8ന് ഭഗവതിസേവ. 3ന് പുലർച്ചെ ഗന്ധർവ സ്വാമിക്കും യക്ഷിയമ്മയ്ക്കും കൂട്ടക്കളം.