ചേർത്തല:തൈക്കൽ തൈശേരിൽ ശ്രീഭൂതകാല നാഗയക്ഷി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞവും പ്രതിഷ്ഠാ വാർഷിക ഉത്സവവും തുടങ്ങി.ഇന്ന് രാവിലെ 10.30ന് രുക്മിണി സ്വയംവരം,വൈകിട്ട് 5.30ന് സർവൈശ്വര്യപൂജ. 2ന് രാവിലെ 7ന് സഹസ്ര നാമജപം,8.30ന് മൃത്യുഞ്ജയഹോമം,10.30ന് കുചേലസദ്ഗതി.3ന് രാവിലെ 10.30ന് സ്വധാമ പ്രാപ്തി,11.30ന് അവതാരപാരായണം,അവഭൃഥസ്നാനം,വൈകിട്ട് 4ന് പരിത്യംപള്ളി നാഗകല്ലുങ്കൽ ദേവീ ക്ഷേത്രത്തിൽ നിന്നും ശിവരുദ്ര ഹീറോസിന്റെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ തൈശേരി ബ്രദേഴ്സിന്റെ വിളക്ക് സമർപ്പണ താലപ്പൊലി,7ന് ദീപാരാധന,ദീപക്കാഴ്ച,7.30ന് ശ്രീനാരായണ ലീലാമൃതം, രാത്രി 9ന് ഇപ്റ്റ നാട്ടരങ്ങ് അവതരിപ്പിക്കുന്ന നാടൻപാട്ട്.4ന് രാവിലെ 9ന് കലശപൂജ,10ന് കലശാഭിഷേകം,സർപ്പങ്ങൾക്ക് തളിച്ചകൊടയും പൂജയും,വൈകിട്ട് 5.30ന് അക്ഷരശ്ലോകം,7ന് ദീപക്കാഴ്ച,തുടർന്ന് ഭഗവതിസേവ,രാത്രി 9ന് സ്റ്റാർവാർ മ്യൂസിക്കൽ കോമഡി ഷോ.