കുട്ടനാട്: എസ്.എൻ.ഡി.പി യോഗം 2007 ശാഖാ യോഗം ഗുരുദേവ ക്ഷേത്രത്തിൽ തിരുവുത്സവം ഇന്നും നാളെയുമായി നടക്കും. കൊടിമര പുനപ്രതിഷ്ഠ തൃക്കൊടിയേറ്റ് ജേഷ് ശാന്തി സജേഷ് ഗോപിനാഥ് അർജ്ജുൻ വിജയ് എന്നിർ നേതൃത്വം നൽകും. രാവിലെ 6 ന് പ്രഭാത ഗുരുപൂജ 7 മുതൽ ഗുരുദേവ കൃതികളുടെ പാരായണം. 9 നും 9.30നും മദ്ധ്യേ കൊടിമര പുനപ്രതിഷ്ഠാ കർമ്മവും കലശപൂജയും. 9.35 നും 10 നും മദ്ധ്യേ കൊടിയേറ്റ്,10 ന് പ്രഭാഷണം. ഉച്ചക്ക് 1 ന് ഗുരുപൂജ പ്രസാദമൂട്ട്. നാളെ രാവിലെ 5.30 ന് നടതുറക്കൽ. 6 ന് ഗുരുപൂജ,ഗണപതിഹോമം.6.30 ന് ശാന്തിഹവനം. 7ന് സമൂഹ പ്രാർത്ഥന,8 ന് ഗുരുദേവ കൃതികളുടെ പാരായണം.പാരായണയത്തിന് എം ആർ.ഹരിദാസ് നേതൃത്വം വഹിക്കും. 9.30 ന് ആചാര്യവരണം. 10 ന് കലശാഭിഷേകത്തിന് കൈവല്യാന്ദ സരസ്വതി, രാജേഷ് ശാന്തി അമ്പലപ്പുഴ എന്നിവർ കാർമ്മികത്വം വഹിക്കും. 10.30ന് കൈവല്യാനന്ദ സരസ്വതി പ്രഭാക്ഷണം നടത്തും . ഉച്ചക്ക് 1ന് പ്രസാദമൂട്ട്. സ്വാമി.വൈകിട്ട് 5.30 ന് ശാഖായോഗം പ്രസിഡന്റ് ആർ. രാധാകൃഷ്ണൻ തലപ്പൊലിഘോഷയാത്രയുടെ ഭദ്രദീപ പ്രകാശനം നിർവഹിക്കും.തുടർന്ന് ചെണ്ടമേളം.6.45 ന് ദീപാരാധന.7 ന് മംഗളാരതി,കൊടിയിറക്ക്. രാത്രി 7.30 ന് അത്താഴസദ്യ.