
അമ്പലപ്പുഴ: ജില്ലാ കൺസ്ക്ഷൻ ആൻഡ് ജനറൽ മസ്ദൂർ സംഘിന്റെ ജില്ലാ വാർഷിക സമ്മേളനം കേരള പ്രദേശ് നിർമ്മാണ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സലിം തെന്നിലാപുരം ഉദ്ഘാടനം ചെയ്തു. നിരവധി പ്രക്ഷോഭത്തിന്റെ ഫലമായി സെസ് കളക്ഷൻ തദ്ദേശ സ്ഥാപനങ്ങളെ ഏൽപ്പിക്കുവാൻ സർക്കാർ തീരുമാനിച്ചെങ്കിലും മാസങ്ങൾ പിന്നിട്ടിട്ടും യാതൊരു നടപടിയും കൈ കൊണ്ടിട്ടില്ലന്നും അദ്ദേഹം പറഞ്ഞു. ബി .എം .എസ് ജില്ലാ സെക്രട്ടറി ബിനീഷ് ബോയ് അദ്ധ്യക്ഷനായി. ബി. എം .എസ് ജില്ലാ പ്രസിഡന്റ് ബി. രാജശേഖരൻ വൈസ് പ്രസിഡന്റുമാരായ സി.ഗോപകുമാർ,അനിയൻ സ്വാമിച്ചിറ, യൂണിയൻ ജനറൽ സെക്രട്ടറി ടി .സി.സുനിൽ കുമാർ, ബി.എം.എസ് ജില്ലാ ജോയിന്റ് സെക്രട്ടറി എം .സന്തോഷ്, യൂണിയൻ ഭാരവാഹികളായ ശാന്തജ കുറുപ്പ്, ബിന്ദു ഹരികുമാർ, ബിനുകുമാർ, വി.എസ്. നടരാജൻ തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ബിനീഷ് ബോയ്(പ്രസിഡന്റ്) , എം.സന്തോഷ് ഹരിപ്പാട് (ജനറൽ സെക്രട്ടറി), പി.ദിനു മോൻ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.