കുറത്തികാട് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറത്തികാട് യൂണിറ്റിന്റെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ഇന്ന് രാവിലെ 10ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. രാവിലെ 10ന് സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീൻ അനുസ്മരണം സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര ഉദ്ഘാടനം ചെയ്യും. . യൂണിറ്റ് പ്രസിഡന്റ് ആർ.കെ.പ്രസാദ് ചന്ദ്രൻ പിള്ള അദ്ധ്യക്ഷനാകും. യൂണിറ്റ് സെക്രട്ടറി ദിവാകരൻ സ്വാഗതം പറയും. യൂണിറ്റ് ട്രഷറർ വി.സുനിൽ കണക്ക് അവതരിപ്പിക്കും. ഹരിശങ്കർ, എം.എസ് സലാമത്ത് എന്നിവർ സംസാരിക്കും. യൂണിറ്റ് വൈസ് പ്രസിഡന്റ് സോമൻ നന്ദി പറയും.