games

ആലപ്പുഴ: മേയ്‌ ഒന്ന് മുതൽ 10 വരെ കേരളാ ഒളിമ്പിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന കേരളാ ഗെയിംസിന്റെ ആഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴ ജില്ലാ ഒളിമ്പിക് അസോസിയേഷനും ദിശാ സ്പോർട്സ് അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച കിഡ്സ് ഗെയിംസ് 2022 ദിശാ അത്‌ലറ്റിക് മൈതാനത്ത് സമാപിച്ചു . എ.എസ്‌.പി സുരേഷ് ബാബു സമാപന യോഗം ഉദ്ഘാടനം ചെയ്തു. സമ്മാനദാനവും അദ്ദേഹം നിർവഹിച്ചു. ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു അദ്ധ്യക്ഷത വഹിച്ചു. നിമ്മി അലക്സാണ്ടർ സ്വാഗതം പറഞ്ഞു. കൗൺസിലർ ഗോപിക വിജയപ്രസാദ്, ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സി.ടി.സോജി, എൻ.പ്രദീപ്‌കുമാർ, ഷീജ, മനോഷ്, നവാസ് ബഷീർ, വിമൽ പക്കി, ഹീരലാൽ, സുനിൽ ജോർജ്, സീന എന്നിവർസംസാരിച്ചു.