sndp

ചാരുംമൂട് : എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പങ്കെടുക്കുന്ന നാളെ നടക്കുന്ന യൂണിയൻ മീറ്റിംഗിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി ചുനക്കര മേഖല മീറ്റിംഗ് ചാരുംമൂട് യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറത്ത് ഉദ്ഘാടനം ചെയ്തു. മേഖല ചെയർമാൻ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം ചന്ദ്രബോസ്, വനിതാ സംഘം വൈസ് ചെയർപേഴ്‌സൺ രേഖ സുരേഷ്, ജില്ലാ കമ്മിറ്റി അംഗം രാജേഷ്,യൂണിയൻ യൂത്ത് വൈസ് ചെയർമാൻ രാഹുൽ,ശാഖാ പ്രസിഡന്റ് വിജയൻ എന്നിവർ സംസാരിച്ചു. വനിതാസംഘം മേഖല ഭാരവാഹികൾ, വിവിധ ശാഖാഭാരവാഹികൾ,വനിതാ സംഘം - യൂത്ത്മൂവ്മെന്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ യൂണിയൻ വൈസ് ചെയർമാൻ രഞ്ജിത്ത് രവി സ്വാഗതവും യൂണിയൻ യൂത്ത് കൺവീനർ മഹേഷ് നന്ദിയും പറഞ്ഞു.