
ആലപ്പുഴ:കോൺഗ്രസ് സേവാദൾ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ കൺവൻഷനും കോൺഗ്രസ് സേവാദൾ നിയുക്ത സംസ്ഥാന പ്രസിഡന്റ് രമേശൻ കരുവഞ്ചേരിക്ക് സ്വീകരണവും 1001 നിർദ്ധന രോഗികൾക്കുള്ള ഡയാലിസിസ് കിറ്റിന്റ ഉദ്ഘാടനവും രമേശ് ചെന്നിത്തല എം.എൽ.എ നിർവഹിച്ചു. സേവാദൾ ജില്ലാ പ്രസിഡന്റ് കെ.എസ്.അഷറഫ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എം.ജെ.ജോബ്, കോശി എം.കോശി, സേവാദൾ സംസ്ഥാന പ്രസിഡന്റ് രമേശൻ കരുവഞ്ചേരി, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സജി കുര്യാക്കോസ്, സഞ്ജീവ് ഭട്ട്, സേവാദൾ മഹിളാ വിഭാഗം സംസ്ഥാന പ്രസിഡന്റ് ജയകുമാരി, സേവാദൾ സംസ്ഥാന ഭാരവാഹികളായ പി.ജെ.മോഹനൻ, സുജ ജോൺ, ഉദയകുമാർ, സേവാദൾ ജില്ലാ ഭാരവാഹികളായ ടി.എസ്.ഷഫീഖ്, സോമൻ പ്ലാപ്പള്ളി, സുനിത അനിൽ, ഉഷാകുമാരി, ഷെഫി വല്യാത്, സോജൻ പോളക്കൽ, നിബ്രാസ് മുഹമ്മദ്, ശ്രീകുമാർ മാവേലിക്കര, ബിനീഷ് തുറവൂർ, ബാബു ചെമ്പിലെത്, ബാബു തൈക്കാട്ടുശ്ശേരി, കെയു നൗഷാദ് എന്നിവർ സംസാരിച്ചു.