ambala

അമ്പലപ്പുഴ: ദേശീയപാതയിൽ കപ്പക്കടക്കു വടക്കുഭാഗത്ത് രണ്ട് വർഷമായി വാടകക്കെടുത്ത കെട്ടിടത്തിൽ പ്രവർത്തി​ച്ചി​രുന്ന മേടയിൽ ഇൻസിനേറ്റർ എന്ന സ്ഥാപനം കെട്ടി​ട ഉടമയും കൂട്ടാളികളും ചേർന്ന് അടിച്ചു തകർത്തതായി​ പരാതി. ഇന്നലെ രാവിലെ പത്തോടെ ആയിരുന്നു ആക്രമണം. കട ഒഴിയണം എന്ന് പറഞ്ഞാണ് ഉടമ എത്തിയത്. കോടതിയിൽ കേസ് നടക്കുന്നതിനാൽ കട ഒഴിയാനാവില്ലെന്ന് സ്ഥാപന ഉടമ പറഞ്ഞതിനെ തുടർന്ന് ഉടമയും കൂട്ടാളി​കളും അകത്തു കയറി മാലിന്യ സംസ്ക്കരണ പ്ലാന്റുകളും കമ്പ്യൂട്ടറുകളും മേശയും അടിച്ചു തകർത്തെന്നാണ് സ്ഥാപന ഉടമ റെജിൻ പൊലീസിൽ പരാതി നൽകിയത്. പുന്നപ്ര പൊലീസ് കേസെടുത്തു.