1

കുട്ടനാട് : ആധുനിക കേരളത്തിന്റെ രാഷ്ട്രിയ സാമൂഹികചരിത്രത്തിലെ സംഭവബഹുലമായൊരദ്ധ്യായവും മഹാ പ്രതിഭയുമായിരുന്നു ആർ.ശങ്കറെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു. കുട്ടനാട് നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആർ.ശങ്കർ ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് സി വി രാജീവ് അദ്ധ്യക്ഷനായി. സജി ജോസഫ്, കെ.ഗോപകുമാർ,പി.ടി.സ്കറിയ പ്രമോദ് ചന്ദ്രൻ, ജോസഫ് ചേക്കോടൻ, ജി.സൂരജ് തുടങ്ങിയവർ പ്രസംഗിച്ചു. റോഫിൻ കാവാലം സ്വാഗതവും ടി​.ഡി.അലക്സാണ്ടർ നന്ദിയും പറഞ്ഞു.