
കുട്ടനാട്: എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയനിൽ ആർ .ങ്കർ ജന്മദിന സമ്മേളനം നടന്നു.
ജന്മദിന സമ്മേളനം യൂണിയൻ കൺവീനർ സന്തോഷ് ശാന്തി ഉദ്ഘാടനം ചെയ്തു .
യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് കെ.പി.സുബീഷ് അദ്ധ്യക്ഷത വഹിച്ചു. വനിതാസംഘം യൂണിയൻ പ്രസിഡന്റ് ലേഖ ജയപ്രകാശ്, വൈസ് പ്രസിഡന്റ് സ്മിതാ മനോജ് ,സെക്രട്ടറി സജിനി മോഹനൻ ,ട്രഷറർ സ്വപ്ന സനിൽ,യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി പി.ആർ.രതീഷ് , ജോയിൻ സെക്രട്ടറി രഞ്ജു വി.കാവാലം എന്നിവർ സംസാരിച്ചു.എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയും എസ്.എൻ ട്രസ്റ്റ് സ്ഥാപക നേതാവും കേരള മുഖ്യമന്ത്രിയുമായിരുന്ന ആർ.ശങ്കർ ന്റെ ജന്മദിനം കുട്ടനാട് എസ്.എൻ.ഡി.പി യൂത്ത് മൂവ്മെന് വനിതാസംഘം യൂണിയനുകളുടെ നേതൃത്വത്തിലാണ് നടന്നത്.