s

ആലപ്പുഴ: മത്സ്യ ലഭ്യത കുറഞ്ഞതുമൂലം വറുതിയിലായ മത്സ്യത്തൊഴിലാളികളെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുന്ന മണ്ണെണ്ണ വിലവർദ്ധന പുനഃപരിശോധിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകാത്തത് സാധാരണക്കാരോടുള്ള വെല്ലുവിളിയാണെന്ന് എ.എം.ആരിഫ് എം.പി കുറ്റപ്പെടുത്തി. വിലവർദ്ധന അടിയന്തരമായി പിൻവലിച്ചും സംസ്ഥാനത്തിന്റെ വെട്ടിക്കുറച്ച വിഹിതം പുനഃസ്ഥാപിച്ചും മത്സ്യതൊഴിലാളികൾക്ക് ആശ്വാസം നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാകണെമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി, പൊതുവിതരണ വകുപ്പ് മന്ത്രി പീയൂഷ് ഗോയൽ എന്നിവർക്ക് അയച്ച കത്തിൽ ആരിഫ് ആവശ്യപ്പെട്ടു.