jej

ഹരിപ്പാട്: ജലവിതരണ പൈപ്പ് പൊട്ടിയൊലിച്ച് റോഡ് തകരുന്നു. കായംകുളം-കാർത്തികപ്പളളി റോഡിൽ മുതുകുളം കരുണാമുറ്റം ക്ഷേത്രത്തിനു തെക്കുഭാഗത്താണ് റോഡ് പൊളിയുന്നത്. ഉന്നത നിലവാരത്തിൽ നിർമ്മിച്ച റോഡാണ് അധികൃതരുടെ അനാസ്ഥകാരണം തകരുന്നത്. പൈപ്പ് പൊട്ടിയൊലിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. വെളളം ശക്തിയായി പുറത്തേക്കു വരുന്നതിനാൽ റോഡിലെ കുഴി അടിക്കടി വലുതായി വരികയാണ്. ഇരുചക്ര വാഹനങ്ങളിൽ പോകുന്നവർ കുഴികാരണം അപകടത്തിൽപ്പെടാനുളള സാദ്ധ്യതയേറെയാണ്. കുഴി ഒഴിച്ചു പോകുമ്പോൾ എതിരെ വരുന്ന വാഹനവുമായി കൂട്ടിയിടിക്കാനും സാദ്ധ്യതയുണ്ട്. വലിയ തോതിൽ കുടിവെളളവും പാഴായിപ്പോകുന്നുണ്ട്. കിഴക്കുവശത്തെ ഓടയിലേക്കാണ് ഈ വെള്ളം ഒഴുകുന്നത്