മാവേലിക്കര: ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്ത്‌ കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ പ്രചാരണർഥം വിളംബരജാഥ നടത്തി. ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്തിൽ നിന്നും ആരംഭിച്ച ജാഥ പനച്ചമൂട്ടിൽ സമാപിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇന്ദിര ദാസ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ലളിത ശശിധരൻ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത്‌ അംഗം കെ.ജി സന്തോഷ്‌ കർഷകരെ ആദരിച്ചു. സുമ കൃഷ്ണൻ, കെ.ഓമനക്കുട്ടൻ, എസ്. ശ്രീജിത്ത്‌, കൃഷി അസിസ്റ്റന്റ് ഡയറക്ടർ രശ്മി.സി.ആർ, കൃഷി ഓഫീസർ അഞ്ജന എന്നിവർ സംസാരിച്ചു.