മാന്നാർ: യൂത്ത്മുവ്മെന്റ് ജില്ലാ പ്രവർത്തക സംഗമം - യോഗ ജ്വാല വിജയിപ്പിക്കുന്നതിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനിൽ പ്രവർത്തക സംഗമം നാളെ നടക്കും. മാന്നാർ യൂണിയനിലെ 28 ശാഖായോഗങ്ങളുടെയും വനിതാസംഘം, യൂത്ത്മൂവ്മെൻ്റ്, കുടുംബയൂണിറ്റ്, മൈക്രോസംഘങ്ങൾ, പെൻഷനേഴ്സ് കൗൺസിൽ, കുമാരി-കുമാര സംഘങ്ങൾ തുടങ്ങിയ പോഷക സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പ്രവർത്തക സംഗമം നാളെ ഉച്ചയ്ക്ക് 2 ന് ഡോ.പൽപ്പു നഗറിൽ (മാന്നാർ ആര്യാട്ട് ഹാൾ) യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. യൂത്ത് മൂവ്മെന്റ് കേന്ദ്രസമിതി പ്രസിഡന്റ് സന്ദീപ് പച്ചയിൽ, സെക്രട്ടറി രാജേഷ് നെടുമങ്ങാട് എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. ആമുഖ സംഘടന പ്രസംഗം സജീഷ് കോട്ടയം നിർവ്വഹിക്കും. യൂണിയൻ നേതാക്കളായ നുന്നു പ്രകാശ്, ഹരിലാൽ ഉളുന്തി, ഹരിപാലമൂട്ടിൽ പോഷക സംഘടനാ നേതാക്കളായ ശശികലാ രഘുനാഥ്, സുജാത ടീച്ചർ, പുഷ്പാ ശശികുമാർ, രാജീവ് ഒരിപ്രം, അരുൺ കുമാർ, ദേവീക സുരജ്, ഗോപിക, സതീഷ് മുന്നേത്ത്, സുകു കാരാഞ്ചേരിൽ തുടങ്ങിയവർ സംസാരിക്കും.യൂണിയൻ ചെയർമാൻ ഡോ.എം.പി.വിജയകുമാർ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിന് യൂണിയൻ കൺവീനർ ജയലാൽ എസ്.പടീത്തറ സ്വാഗതവും യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം ദയകുമാർ ചെന്നിത്തല നന്ദിപറയും .1.30 ന് തന്നെ ശാഖാ യോഗങ്ങളിൽ നിന്നും പ്രവർത്തകർ സമ്മേളന നഗറിലേക്ക് പുറപ്പെടണമെന്നും യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അറിയിച്ചു.