ചേപ്പാട് : ചേപ്പാട് സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയ പള്ളിയി​ൽ ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ഇന്ന് മുതൽ 9 വെരെ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പൊലിത്തായുടെ പ്രധാന കാർമികത്വത്തിൽ നടക്കും. ഇന്ന് രാവിലെ 7 ന് പ്രഭാത നമസ്കാരം, 8 ന്കുർബാന . 10 ന് പെരുന്നാൾ കൊടിയേറ്റ് , 10.30 ന് നേർച്ച അരിയിടൽ. വൈകിട്ട് 5 ന് ഏവൂർ വടക്ക് കുരിശടിയിൽ കൊടിയേറ്റ് . നാളെ മുതൽ വ്യാഴാഴ്ച വരെ വൈകിട്ട് 6 ന് സന്ധ്യാ നമസ്കാരം. 8ന് രാവിലെ 7 ന് പ്രഭാത നമസ്കാരം. വൈകിട്ട് 4 ന് ഏവൂർ വടക്കു നിന്ന് പള്ളിയിലേക്ക് റാസ. 9 ന് വൈകിട്ട് 5 ന് റാസ. കൊടിയിറക്ക് .