പൂച്ചാക്കൽ: എസ്.എൻ.ഡി.പി.യോഗം 576ാം നമ്പർ വാഴത്തറവെളി ശാഖയിലെ യൂത്ത്മൂവ്മെന്റിന്റേയും വനിതാ സംഘത്തിന്റേയും ആഭിമുഖ്യത്തിൽ നടന്നു വരുന്ന ഗുരുദേവ പഠന ക്ലാസിന്റെ 7-ാമത് വാർഷികം 8 ന് വൈകിട്ട് 4 ന് നടക്കും. ചേർത്തല യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി. അനിയപ്പൻ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് എം.സുരേഷ് അദ്ധ്യക്ഷനാകും. ആർ. ദേവദാസ് ഗുരുസന്ദേശം നൽകും. സജീഷ് മണലേൽ മുഖ്യപ്രഭാഷണം നടത്തും. ബാബു തട്ടാംവീട് സ്വാഗതം പറയും. യൂത്ത് മൂവ്മെന്റ് ചേർത്തല യൂണിയൻ പ്രസിഡന്റ് ജെ.പി. വിനോദ്, വനിതാ സംഘം ചേർത്തല യൂണിയൻ പ്രസിഡന്റ് റാണി ഷിബു , ശാഖാ സെക്രട്ടറി ഷൈജു കാമ്പള്ളി, വൈസ് പ്രസിഡന്റ് ആർ. സദാനന്ദൻ, വനിതാ സംഘം സെക്രട്ടറി മായാ ഷൈജു തുടങ്ങിയവർ സംസാരിക്കും. ധന്യാ സന്തോഷ്, അഖിൽ അപ്പുക്കുട്ടൻ, ദേവദാസ്, മജീഷ് ഗുരുകുലം, ശ്രീനി മറ്റത്തിൽ, അരുൺ അഗ്രഹാരം, ഉത്രജ ജമിനി എന്നിവരെ ആദരിക്കും. തുടർന്ന് ഗുരുകുലം ഗുരുദേവ പഠന കേന്ദ്രത്തിെലെ കുട്ടികളുടെ കലാപരിപാടികളും നടക്കും.