കായംകുളം : വീടി​ന്റെ മുറ്റത്തു നി​ന്ന യുവാവി​ന് ഇടിമിന്നലേറ്റു. കായംകുളം പുതുപ്പള്ളി പുത്തൻകുളങ്ങര വീട്ടിൽ സദാശിവൻ പിള്ളയുടെ മകൻ ഹരികൃഷ്ണനാണ് പരി​ക്കേറ്റത്. ഇന്നലെ രാത്രി 8ഓടെയായി​രുന്നു സംഭവം. ഹരി​കൃഷ്ണനെ ആദ്യം കായംകുളം താലൂക്ക് ആശുപത്രിയിലും തുടർന്ന് പുഷ്പഗിരി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു