
ചേർത്തല:മരം മുറിക്കുന്നതിനിടെ തടി തെറിച്ച് വീണ് പരിക്കേറ്റ് തൊഴിലാളിക്ക് ദാരുണാന്ത്യം. തണ്ണീർമുക്കം പന്ത്റണ്ടാം വാർഡ് കൊല്ലംപറമ്പ് കാട്ടിപ്പറമ്പിൽ കെ.ഡി.ഉദയപ്പൻ (കുട്ടൻ-58) ആണ് മരിച്ചത്.മുഹമ്മ തുരുത്തൻ കവലയ്ക്ക് പടിഞ്ഞാറ് കായിക്കര കവലയിൽ ഇന്നലെ വൈകിട്ട് മൂന്നരയോടെ മരം മുറിക്കുന്നതിനിടെ താഴെ വീണ തടി തെറിച്ച് ഉദയപ്പന്റെ വയറിൽ പതിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് സംസ്‌കാരം നടക്കും.ഭാര്യ: പരേതയായ മീര.മക്കൾ:കിരൺ,ഉണ്ണിമായ.മരുമകൻ: ജോഷി.