anil-deshmukh

ന്യൂഡൽഹി: മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽദേശ്‌മുഖിനെതിരായ സി.ബി.ഐ അന്വേഷണത്തിനെതിരെ മഹാരാഷ്ട്ര സർക്കാർ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. സി.ബി.ഐയുടെ അഴിമതി വിരുദ്ധ അന്വേഷണം കോടതിയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.

'ഞങ്ങൾ ഈ വിഷയം തൊടുകപോലുമില്ലെന്ന് "സുപ്രീംകോടതി പറഞ്ഞു.

മുൻ മഹാരാഷ്ട്രാ പൊലീസ് മേധാവി സുബോധ് കുമാർ ജയ്സ്‌വാളാണ് ഇപ്പോഴത്തെ സി.ബി.ഐ അന്വേഷണ സംഘത്തിന്റെ തലവൻ. അതിനാൽ സി.ബി.ഐ അന്വേഷണം പക്ഷപാതമായിരിക്കുമെന്നായിരുന്നു മഹാരാഷ്ട്രാ സർക്കാരിന്റെ വാദം. എന്നാൽ ജസ്റ്റിസ് എസ്.കെ. കൗൾ, ജസ്റ്റിസ് എം.എം. സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ച് ഈ വാദം തള്ളിക്കളഞ്ഞു. അന്വേഷണത്തിൽ ഇടപെടാൻ കോടതി വിസമ്മതിച്ചു.

മുൻ മുംബയ് പൊലീസ് കമ്മീഷണർ പരംബീർ സിംഗാണ് അനിൽ ദേശ്‌മുഖിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്. ‌