
ന്യൂഡൽഹി: യു.എ.ഇ യിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാർ പി.സി.ആർ കൊവിഡ് പരിശോധന നടത്തണമെന്ന നിബന്ധന എയർ ഇന്ത്യ പിൻവലിച്ചു. യു.എ.ഇ യിൽ നിന്ന് രാജ്യാന്തര നിലവാരത്തിലുള്ള വാക്സിനേഷനുകൾ എടുത്തവർക്കും പി.സി.ആർ പരിശോധന വേണമെന്ന നിബന്ധന വ്യാപക എതിർപ്പിന് ഇടയാക്കിയിരുന്നു. വിഷയം മലപ്പുറം എം.പി ഡോ.എം.പി അബ്ദുൾസമദ് സമദാനി ലോക്സഭയിൽ ഉന്നയിച്ചിരുന്നു.