chennithala

ന്യൂഡൽഹി:രമേശ് ചെന്നിത്തല ഇന്ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തും. കേരളത്തിലെ കോൺഗ്രസിനുള്ളിൽ തനിക്കെതിരെ നടക്കുന്ന നീക്കമുൾപ്പെടെയുള്ള സംഘടനാ കാര്യങ്ങൾ അവതരിപ്പിക്കാനാണ് കൂടിക്കാഴ്ച്ച.

കഴിഞ്ഞ ബുധനാഴ്ച്ച ഉത്തരാഖണ്ഡിൽ സ്വകാര്യ സന്ദർശനത്തിനെത്തിയ ചെന്നിത്തല പാർലമെന്റ് സെൻട്രൽ ഹാളിൽ വച്ച് സോണിയ ഗാന്ധിയെ കണ്ടിരുന്നു. തുടർന്നാണ് കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചത്. പാർട്ടിയിലും മുന്നണിയിലും അടുത്ത കാലത്തുണ്ടായ പല പ്രശ്നങ്ങൾക്കും പിന്നിൽ ചെന്നിത്തലയാണെന്ന ആരോപണം വി.ഡി സതീശൻ വിഭാഗം ഹൈക്കമാൻഡിന്റെ

ശ്രദ്ധയിൽപ്പെടുത്തിയതായാണ് അറിയുന്നത്.