gffg

ന്യൂഡൽഹി: സി.ബി.ഐ ഇപ്പോൾ കൂട്ടിലടച്ച തത്തയല്ലെന്നും ഇന്ത്യയിലെ ഉന്നതമായ ക്രിമിനൽ അന്വേഷണ ഏജൻസി അതിന്റെ ചുമതല കാര്യക്ഷമമായി നിർവഹിക്കുകയാണെന്നും കേന്ദ്ര നിയമമന്ത്രി കിരൺ റിജ്ജു ട്വിറ്ററിൽ കുറിച്ചു.

സി.ബി.ഐയുടെ നിഷ്ക്രിയത്വവും പ്രവർത്തനങ്ങളും വിശ്വാസ്യത സംബന്ധിച്ച ചോദ്യമുയർത്തുകയാണെന്ന ചീഫ് ജസ്റ്റിസ് എൻ.വി രമണയുടെ പരാമർശത്തിന് തൊട്ട് പിന്നാലെയാണ് മന്ത്രി കേന്ദ്ര ഏജൻസികളെ ന്യായീകരിച്ച് രംഗത്തെത്തിയത്. ഭരണകൂടത്തിലുള്ളവരിൽ നിന്ന് മുൻകാലങ്ങളിൽ ചില ഉദ്യോഗസ്ഥർ വെല്ലുവിളികൾ നേരിട്ടിരുന്നു. അഴിമതിക്കെതിരായ കുരിശ് യുദ്ധത്തിൽ മുഖ്യപങ്ക് വഹിക്കുന്ന ഒരു പ്രധാനമന്ത്രിയാണ് ഇന്ന് നമുക്കുള്ളത്. അധികാരത്തിലിരിക്കുന്നവർ അഴിമതിയിൽ ഏർപ്പെടുമ്പോഴുള്ള ബുദ്ധിമുട്ടുകൾ എനിക്കറിയാം. അവരുടെ നിർദ്ദേശങ്ങൾ സി.ബി.ഐക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. അത്തരം ഘട്ടത്തിൽ ജുഡീഷ്യറിയൽ നിന്ന് മോശം പരാമർശങ്ങൾ മുൻകാലങ്ങളിൽ ഞങ്ങൾ കേട്ടിട്ടുണ്ട്. ഇപ്പോൾ അങ്ങനെയല്ല. മന്ത്രി പറഞ്ഞു.