
ന്യൂഡൽഹി:അലിഗഡ് മുസ്ലിം സർവകലാശാലയിൽ ക്ലാസുകൾ ഘട്ടം ഘട്ടമായി ആരംഭിക്കുമെന്നും കാമ്പസിൽ പ്രവേശിക്കാൻ വിദേശ വിദ്യാർത്ഥികൾ വാക്സിനേഷൻ പൂർത്തിയാക്കിയിരിക്കണമെന്നും അധികൃതർ അറിയിച്ചു. വിദേശ വിദ്യാർത്ഥികൾ അവരുടെ രാജ്യത്ത് നിന്ന് തന്നെ വാക്സൻ സ്വീകരിച്ചിരിക്കണം. അല്ലാത്തവർക്ക് പ്രവേശനമുണ്ടാകില്ലെന്ന് ഡെപ്യൂട്ടി പ്രോക്ടർ എസ്.അലി നവാബ് സെയ്ദി പറഞ്ഞു.