mullaperiyar

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മേൽനോട്ട സമിതിക്ക് ദേശീയ ഡാം സുരക്ഷാ അതോറിറ്റിയുടെ നിയമപരമായ എല്ലാ അധികാരങ്ങളും താത്ക്കാലികമായി കൈമാറാൻ സുപ്രീം കോടതി തീരുമാനിച്ചത് കേരളത്തിന് പ്രതീക്ഷ നൽകുന്നതാണെങ്കിലും ആശങ്കകൾ ബാക്കി. സാങ്കേതിക വിദഗ്ദ്ധരെ ഉൾപ്പെടുത്തി മേൽനോട്ടസമിതി ശക്തിപ്പെടുത്താനും നിർദ്ദേശമുണ്ട്. ഇതു സംബന്ധിച്ച് സുപ്രീംകോടതി നാളെ ഉത്തരവിറക്കും.


താത്ക്കാലിക അധികാരം മേൽനോട്ട സമിതിക്ക്
സുപ്രീം കോടതി ഉത്തരവ് നാളെ

അധികാരം നൽകി മേൽനോട്ട സമിതിയെ ശക്തിപ്പെടുത്തണമെന്ന് കേരളവും ഹർജിക്കാരനായ ഡോ. ജോ ജോസഫും സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. കേരളവും തമിഴ്നാടും ഓരോ സാങ്കേതിക വിദഗ്ദ്ധരെക്കൂടി ഉൾപ്പെടുത്തണമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശവും സുപ്രീം കോടതി അംഗീകരിച്ചു.

എന്നാൽ, മേൽനോട്ടസമിതിയുടെ നിലവിലെ സമീപനങ്ങളെ ചെറുക്കാനും പുതിയ തീരുമാനങ്ങൾ നടപ്പാക്കുന്നതിനും കേരളത്തിന്റെ വിദഗ്ദ്ധ പ്രതിനിധിക്ക് കഴിയുമോ എന്നതിൽ ഡാം സുരക്ഷയുമായി ബന്ധപ്പെട്ട പ്രഗത്ഭർക്ക് ആശങ്കയുണ്ട്.

ഡാം സുരക്ഷാ നിയമപ്രകാരം രൂപീകൃതമായ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് മുല്ലപ്പെരിയാർ വിഷയങ്ങൾ കൈമാറണമെന്നാണ് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നത്. അത് പൂർണ്ണതോതിൽ പ്രവർത്തന സജ്ജമല്ലെന്നും അതിന് ഒരു വർഷംകൂടി വേണ്ടിവരുമെന്നും കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി ഇന്നലെ അറിയിച്ചു. അതുവരെ ഡാം അതോറിറ്റിയുടെ അധികാരം മേൽനോട്ട സമിതിക്ക് കൈമാറണമെന്നും ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ, ജസ്റ്റിസ് എ.എസ്. ഓക്ക, ജസ്റ്റിസ് സി.ടി. രവികുമാർ എന്നിവരടങ്ങിയ ബെഞ്ചിനെ കേന്ദ്ര സർക്കാർ അറിയിച്ചു. തുടർന്നാണ് അതോറിറ്റിയുടെ അധികാരങ്ങൾ താത്ക്കാലികമായി മേൽനോട്ട സമിതിക്ക് കൈമാറി ഉത്തരവിറക്കാൻ സുപ്രീം കോടതി തീരുമാനിച്ചത്.

മേൽനോട്ട സമിതി

നി​ല​വി​ൽ​ ​മൂ​ന്ന് ​അം​ഗ​ങ്ങ​ളാ​ണ് ​മേ​ൽ​നോ​ട്ട​ ​സ​മി​തി​യി​ലു​ള്ള​ത്.​ ​ചീ​ഫ് ​എ​ൻ​ജി​നി​യ​ർ​ ​(​ഡാം​ ​സേ​ഫ്റ്റി​ ​ഓ​ർ​ഗ​നൈ​സേ​ഷ​ൻ,​ ​സെ​ൻ​ട്ര​ൽ​ ​വാ​ട്ട​ർ​ ​ക​മ്മി​ഷ​ൻ​)​ ​ചെ​യ​ർ​മാ​നും​ ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​(​വാ​ട്ട​ർ​ ​റി​സോ​ഴ്സ് ​ഡി​പ്പാ​ർ​ട്ട്മെ​ന്റ് ​-​ ​കേ​ര​ള​),​ ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി​ ​(​പി.​ഡ​ബ്ല്യു.​ഡി​ ​-​ ​ത​മി​ഴ്നാ​ട്)​ ​എ​ന്നി​വരാണ് അംഗങ്ങൾ. ​കേ​ര​ള​ത്തി​ന്റെ​യും​ ​ത​മി​ഴ്നാ​ടി​ന്റെ​യും​ ​വി​ദ​ഗ്ദ്ധ​രെ​ക്കൂ​ടി​ ​ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തോ​ടെ​ ​അ​ത് 5​ ​ആ​കും.​ ​അ​തു​കൊ​ണ്ട് ​പ്ര​ത്യേ​കി​ച്ച് ​പ്ര​യോ​ജ​നം​ ​കേ​ര​ള​ത്തി​നു​ണ്ടാ​കു​മോ​ ​എ​ന്ന് ​ക​ണ്ട​റി​യ​ണം.
മേ​ൽ​നോ​ട്ട​ ​സ​മി​തി​ക്ക് ​നി​യ​മ​ ​പ്ര​കാ​ര​മു​ള്ള​ ​സ​ക​ല​ ​ചു​മ​ത​ല​ക​ളും​ ​നി​ർ​വ്വ​ഹി​ക്കാ​ൻ​ ​ക​ഴി​യു​ന്ന​ ​ത​ര​ത്തി​ൽ​ ​എ​ല്ലാ​ ​അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യ​ങ്ങ​ളും​ ​ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ​സു​പ്രീം​ ​കോ​ട​തി​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ ​ഇ​ക്കാ​ര്യ​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​മി​നി​ട്സ് ​ത​യ്യാ​റാ​ക്കാ​ൻ​ ​കേ​ര​ള​ത്തി​ന്റെ​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​ജ​യ്ദീ​പ് ​ഗു​പ്ത​യോ​ടും​ ​ത​മി​ഴ്നാ​ടി​ന്റെ​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​ശേ​ഖ​ർ​ ​ന​ഫാ​ഡ​യോ​ടും​ ​ജ​സ്റ്റി​സ് ​ഖാ​ൻ​വി​ൽ​ക്ക​ർ​ ​നി​ർ​ദ്ദേ​ശി​ച്ചു.

ഇരു സംസ്ഥാനങ്ങളും തീരുമാനം നടപ്പിലാക്കണം

മേൽനോട്ട സമിതിയെ അധികാരങ്ങളില്ലാത്ത സമിതിയെന്നായിരുന്നു സംസ്ഥാനങ്ങൾ കോടതിയിൽ വിശേഷിപ്പിച്ചിരുന്നത്.

ഡാം സുരക്ഷാ അതോറിറ്റിയിൽ നിക്ഷിപ്തമായ നിയമപരമായ എല്ലാ അധികാരങ്ങളും ലഭിക്കുന്നതോടെ താത്ക്കാലികമായെങ്കിലും സമിതി കൂടുതൽ ശക്തമാവും.

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ അറ്റകുറ്റപ്പണികൾ, സുരക്ഷ, പരിപാലനം തുടങ്ങിയ കാര്യങ്ങളിൽ മേൽനോട്ട സമിതിക്ക് ഉറച്ച തീരുമാനമെടുക്കാൻ കഴിയും.

സമിതിയുടെ നിർദ്ദേശങ്ങൾ പാലിക്കാൻ കേരളത്തിനും തമിഴ്നാടിനും നിയമപരമായി ബാദ്ധ്യതയുണ്ടാകും.