kwathra

ന്യൂഡൽഹി:പുതിയ വിദേശകാര്യ സെക്രട്ടറിയായി നേപ്പാളിലെ ഇന്ത്യൻ അംബാസഡറായിരുന്ന വിനയ് മോഹൻ ക്വാത്രയെ (59) നിയമിച്ചു. ഈ മാസം 30 ന് ചുമതലയേൽക്കും. ഇപ്പോഴത്തെ സെക്രട്ടറി ഹർഷ് വർദ്ധൻ ശൃംഗ്ള വിരമിക്കുന്നതിനെ തുടർന്നാണ് ക്വാത്രയെ നിയമിച്ചത്. 1988 ബാച്ച് ഐ.എഫ്. എസ് ഉദ്യോഗസ്ഥനായ ക്വാത്ര യു.എസ്, ചൈന എംബസികളിൽ ജോലി ചെയ്തിട്ടുണ്ട്. ഫ്രാൻസിലും ഇന്ത്യൻ അംബാസിഡറായിരുന്നു.