cpm

കണ്ണൂർ: രാജ്യത്ത് എൻ.ഡി.എ സർക്കാരിന്റെ ഫാസിസ്റ്റ് നയങ്ങൾ ചെറുക്കാൻ ഇടത്, മതേതര കൂട്ടായ്മ രൂപീകരിക്കാനുള്ള ചർച്ചകൾക്ക് പാർട്ടി കോൺഗ്രസ് വേദിയാകട്ടെയെന്ന് ഫോർവേഡ് ബ്ളോക്ക് ജനറൽ സെക്രട്ടറില ദേബബത്ര ബിശ്വാസ്, സി.പി.എം.എൽ ലിബറേഷൻ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടചാര്യ, ആർ.എസ്.പി സെക്രട്ടറി മനോജ് ഭട്ടാചാര്യ എന്നിവർ ആശംസാ സന്ദേശത്തിൽ പറഞ്ഞു. പാർട്ടി കോൺഗ്രസിന് എത്താൻ കഴിയാത്തതിനാൽ ഇവരുടെ സന്ദേശങ്ങൾ പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി വായിക്കുകയായിരുന്നു.