communist-party

കണ്ണൂർ: അമേരിക്കയുടെ നേതൃത്വത്തിലുള്ള നവ ലിബറൽ ഉദാരവത്ക്കരണം ചെറുക്കാൻ ലോകത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ കൂട്ടായ്മ വേണമെന്ന് പാർട്ടി കോൺഗ്രസ് ചർച്ച ചെയ്തെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഇതിനായി സി.പി.എം പിന്തുണ നൽകും. പാർട്ടി കോൺഗ്രസിന് ആശംസകൾ നൽകിയ വിവിധ രാജ്യങ്ങളിലെ 40 കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് ഇന്നലത്തെ ചർച്ചയിൽ നന്ദി രേഖപ്പെടുത്തി. ചൈന അതിർത്തിയിൽ കൈയേറ്റം നടത്തിയിട്ടില്ലെന്ന് ചില നേതാക്കൾ പറഞ്ഞത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിപ്രായമാണ്. ഉഭയകക്ഷി ചർച്ചകൾക്ക് പാർട്ടി എല്ലാ പിന്തുണയും നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.