
ന്യൂഡൽഹി: സി.പി.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായ സെമിനാറിൽ പങ്കെടുക്കരുതെന്ന നിർദ്ദേശം തള്ളിയ കെ.വി.തോമസിന്റെ നടപടിയിൽ ഹൈക്കമാൻഡിന് അതൃപ്തിയെന്ന് സൂചന. മുതിർന്ന നേതാവായ കെ.വി.തോമസ് പത്രസമ്മേളനം വിളിച്ച് നിർദ്ദേശം തള്ളിയതും രാഹുൽ ഗാന്ധിക്കെതിരെ അടക്കം മോശം പരാമർശം നടത്തിയതും നല്ല സന്ദേശമല്ല നൽകുന്നതെന്ന നിലപാടാണ് ഹൈക്കമാൻഡിനുള്ളത്. ഇന്ന് അദ്ദേഹം സെമിനാറിൽ പങ്കെടുത്താൽ കെ.പി.സി.സിക്ക് അച്ചടക്ക നടപടിയുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കമാൻഡ് നിർദ്ദേശം നൽകിയിട്ടുണ്ട്. കെ.പി.സി.സി നൽകുന്ന ശുപാർശയിൻമേൽ എ.ഐ.സി.സിയുടെ അച്ചടക്ക സമിതി യോഗം കൂടി അന്തിമ തീരുമാനമെടുക്കും.