p

ന്യൂഡൽഹി: നീറ്റ് യു.ജി (ദേശീയ മെഡിക്കൽ പരീക്ഷ) ജൂലായ് 17ന് ഉച്ചയ്ക്ക് രണ്ടു മുതൽ 5.20 വരെ നടക്കും. മേയ് 6ന് രാത്രി 11.50 വരെ അപേക്ഷിക്കാം. മേയ് 7ന് രാത്രി 11.50 വരെ ഫീസ് അടയ്ക്കാനുമാകും. ജനറൽ വിഭാഗത്തിന് 1,​600 രൂപയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പൊതുവിഭാഗത്തിനും ഒ.ബി.സിക്കും 1,​500 രൂപയും പട്ടിക വിഭാഗങ്ങൾക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിന്നും 900 രൂപയും വിദേശത്ത് നിന്നുള്ളവർക്ക് 8,500 രൂപയുമാണ് പരീക്ഷാ ഫീസ്. മലയാളം ഉൾപ്പെടെ 13 ഭാഷകളിൽ പരീക്ഷയെഴുതാം.