
ന്യൂഡൽഹി: ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി ടാങ്കുകൾ, മിസൈലുകൾ, വെടിക്കോപ്പുകൾ, സ്പെയർപാർട്സുകൾ അടക്കം 101 ഇനങ്ങൾ തദ്ദേശീയമായി നിർമ്മിക്കാൻ പ്രതിരോധ മന്ത്രാലയം അനുമതി നൽകി. ഇവയുടെ സാങ്കേതിക വിദ്യ ഡി.ആർ.ഡി.ഒ സ്വകാര്യ കമ്പനികൾക്ക് കൈമാറും. നേരത്തെ രണ്ടു ഘട്ടമായി 209 സാമഗ്രികൾ തദ്ദേശീയമായി നിർമ്മിക്കാൻ അനുമതി നൽകിയിരുന്നു.
ആയുധങ്ങൾ, വെടിക്കോപ്പുകൾ, സെൻസറുകൾ, ലൈറ്റ് വെയിറ്റ് ടാങ്കുകൾ, പിനാകാ മിസൈലിനുള്ള റോക്കറ്റ്, നേവൽ യൂട്ടിലിറ്റി ഹെലികോപ്‌ടറുകൾ, ആധുനിക ഓഫ്ഷോർ പട്രോൾ വെസൽ, കപ്പൽ റഡാറുകൾ, കപ്പൽ വേധ മിസൈൽ, ഭാരം കുറഞ്ഞ ടോർപ്പിഡോ, മീഡിയം ആൾട്ടിട്യൂഡ് ലോംഗ് എൻഡുറൻസ് യു.എ.വി, ആന്റി റേഡിയേഷൻ മിസൈൽ തുടങ്ങിയവ ഇതിലുൾപ്പെടുന്നു.