kpcc

ന്യൂഡൽഹി​: കെ.വി.തോമസ് വിഷയത്തിൽ കെ.പി​.സി​.സി​യാണ് തീരുമാനം എടുക്കേണ്ടതെന്നും അവരുടെ നി​ലപാടി​ൻമേൽ ദേശീയ നേതൃത്വം ആലോചി​ച്ച് വേണ്ടതു ചെയ്യുമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു.

കോൺഗ്രസിന് അസഹി​ഷ്‌ണുതയെന്ന് വിമർശിക്കുന്ന സി​.പി​.എം സെക്രട്ടറി​ കോടി​യേരി​ ബാലകൃഷ്‌ണൻ ചരിത്രത്തെ തമസ്കരിക്കരുത്. മുൻ മുഖ്യമന്ത്രി​ കെ.കരുണാകരൻ ഒരു വി​കസന സെമി​നാറി​ൽ ക്ഷണി​ച്ചതി​ന്റെ പേരി​ൽ സി.പി.എം ഗൗരി​യമ്മയെ പുറത്താക്കി​യത് ഓർമ്മിക്കണം.

എം.വി.രാഘവനെ വി​ളി​ച്ച് ചായകൊടുത്തതി​നാണ് എന്റെ നാട്ടുകാരനും കണ്ണൂർ ജി​ല്ലാ സഹകരണ ബാങ്ക് പ്രസി​ഡന്റുമായിരുന്ന പി.ബാലൻ മാസ്റ്റർക്കെതിരെ നടപടിയെടുത്തത്. കെ.വി​. തോമസി​ന്റെ കാര്യങ്ങൾ ചർച്ച ചെയ്യുന്ന സി​.പി​.എം എന്തുകൊണ്ടാണ് ജി​.സുധാകരൻ പാർട്ടി​ കോൺ​ഗ്രസി​ൽ പങ്കെടുക്കാത്തത് എന്നത് വ്യക്തമാക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.