
കണ്ണൂർ: പാർട്ടി കോൺഗ്രസ് ദേശീയ സെമിനാറിൽ പങ്കെടുക്കാൻ കോൺഗ്രസ് വിലക്ക് അവഗണിച്ച് കെ.വി. തോമസ് കണ്ണൂരിലെത്തി. വിമാനത്താവളത്തിൽ ആവേശകരമായ സ്വീകരണമാണ് സി.പി.എമ്മിന്റെ നേതൃത്വത്തിൽ ഒരുക്കിയത്. കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ചുവന്ന ഷാൾ അണിയിച്ച് കെ.വി.തോമസിനെ സ്വകരിച്ചു. തനിക്ക് പറയാനുള്ള കാര്യങ്ങൾ ഇന്ന് സെമിനാർ വേദിയിൽ കേൾക്കാമെന്ന് കെ.വി. തോമസ് മാദ്ധ്യമങ്ങളോട് പറഞ്ഞു.