
ന്യൂഡൽഹി:യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ട്വിറ്റർ ഹാക്ക് ചെയ്തു. ശനിയാഴ്ച അർദ്ധരാത്രിയോടെ ട്വിറ്റർ പ്രൊഫൈലിൽ നിന്നും യോഗിയുടെ ചിത്രം മാറ്റി ഹാക്ക് ചെയ്തവർ അദ്ദേഹത്തെ പരിഹസിച്ചു കൊണ്ടുള്ള ഒരു കാർട്ടൂൺ പോസ്റ്റ് ചെയ്തു. പിന്നാലെ ആനിമേഷൻ എങ്ങനെ ചെയ്യാമെന്ന ട്യൂട്ടോറിയൽ പോസ്റ്റ് ട്വീറ്റ് ചെയ്യുകയും ചെയ്തു. അക്കൗണ്ട് പുന:സ്ഥാപിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.