f

ന്യൂഡൽഹി: രാജ്യത്തെ സ്വാശ്രയ കോളേജുകളിൽ ബി.ടെക്, ബി. ഇ കോഴ്സുകൾക്കുള്ള കുറഞ്ഞ ഫീസ് 79,000 രൂപയും പരമാവധി 1.89 ലക്ഷം രൂപയും ഈടാക്കാമെന്ന ശുപാർശ എ.ഐ.സി.ടി.ഇ അംഗീകരിച്ചു. എം.ടെക്കിന് കുറഞ്ഞ ഫീസ് 1.41 ലക്ഷം രൂപയും കൂടിയ ഫീസ് 3.03 ലക്ഷവുമാണ്. ഇതടക്കം എൻജിനിയറിംഗ് കോഴ്സുകളിൽ ഈടാക്കേണ്ട ഫീസ് സംബന്ധിച്ച് ജസ്റ്റിസ് ബി.എൻ. ശ്രീകൃഷ്ണ കമ്മിഷനാണ് ശുപാർശ നൽകിയത്.

ഇത് നടപ്പാക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലത്തിന്റെയും സംസ്ഥാന സർക്കാരുകളുടെയും അനുമതി ആവശ്യമാണ്. ഇതിനു മുമ്പ് 2015ലാണ് ഫീസ് ഘടന പുതുക്കിയത്.

കമ്മിഷൻ ശുപാർശ

(കുറഞ്ഞ ഫീസ്, കൂടിയ ഫീസ് ക്രമത്തിൽ)

എൻജിനീയറിംഗ് ഡിപ്ളോമ: 67,000രൂപ, 1.40ലക്ഷം

 ബി.ടെക്/ബി.ഇ: 79,000 രൂപ, 1.89 ലക്ഷം

 അപ്ളൈഡ് ആർട്സ് ഡിപ്ളോമ: 81,000 രൂപ, 1.64ലക്ഷം

 ബി ഡിസ്: 94,000രൂപ, 2.25ലക്ഷം

 അപ്‌ളൈഡ് ആർട്സ് ബിരുദം: 1.10 ലക്ഷം, 2.53 ലക്ഷം

 എം.ടെക്/എം.ഇ: 1.41ലക്ഷം, 3.03 ലക്ഷം

 എം ഡിസ്: 1.55ലക്ഷം, 3.14 ലക്ഷം

 അപ്ളൈഡ് ആർട്സ് പി.ജി: 1.48ലക്ഷം, 2.25ലക്ഷം