
ന്യൂഡൽഹി: റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രെയിനിൽ നിന്ന് മടങ്ങേണ്ടി വന്ന എൻജിനിയറിംഗ് വിദ്യാർത്ഥികൾക്ക് പഠനം പൂർത്തിയാക്കാൻ സഹായമൊരുക്കണമെന്ന് എ.ഐ.സി.ടി.ഇ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി. ഒഴിവുള്ള സീറ്റുകളിൽ ഈ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാമെന്നും എ.ഐ.സി.ടി.ഇയുടെ കത്തിൽ പറയുന്നു.
ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയുടെ വിഷയമായതിനാൽ ഗൗരവത്തോടെ കാണണമെന്നും കത്തിലുണ്ട്. വിഷയം പാർലമെന്റിൽ എം.പിമാർ ഉന്നയിച്ച സാഹചര്യത്തിലാണ് എ.ഐ.സി.ടി.ഇയുടെ ഇടപെടൽ.