ugc

ന്യൂഡൽഹി: അടുത്ത അദ്ധ്യയനവർഷം മുതൽ ഒരേസമയം രണ്ട് ബിരുദ കോഴ്സുകൾ അല്ലെങ്കിൽ രണ്ട് ബിരുദാനന്തര ബിരുദ കോഴ്സുകൾ ചെയ്യാൻ അവസരമൊരുക്കുന്ന മാർഗ്ഗരേഖ യു.ജി.സി പുറത്തിറക്കി. വിജ്ഞാപനം ഇറക്കുന്ന തീയതി മുതൽ മാർഗ്ഗരേഖ നിലവിൽ വരും. വിജ്ഞാപനത്തിന് മുമ്പ് രണ്ടു കോഴ്സുകളിൽ ചേർന്നവർക്ക് മുൻകൂർ പ്രാബല്യം ലഭിക്കില്ല.

ആർട്സ്, സയൻസ് വിഷയങ്ങളെന്നോ കരിക്കുലർ, എക്സ്ട്രാ കരിക്കുലർ പ്രവർത്തനങ്ങളെന്നോ വൊക്കേഷണൽ, അക്കാഡമിക് വിഭാഗങ്ങളെന്നോ വേർതിരിവില്ലാതെ പഠനത്തിന് അവസരം നൽകുകയാണ് ലക്ഷ്യമെന്ന് യു.ജി.സി അറിയിച്ചു.

 സയൻസ്, സോഷ്യൽ സയൻസ്, ആർട്സ്, ഹ്യൂമാനിറ്റീസ്, ഭാഷ, സ്പോർട്സ്, പ്രൊഫഷണൽ, സാങ്കേതികം തുടങ്ങി എല്ലാ വിഷയങ്ങളിലും അറിവു നേടാൻ അവസരം.

സീറ്റുകളുടെ കുറവ് മൂലം സ്ഥാപനങ്ങൾ കൂടുതൽ ഒാൺലൈൻ കോഴ്സുകൾ തുടങ്ങുന്ന സാഹചര്യം കൂടി കണക്കിലെടുത്തു.

 പരീക്ഷണാത്മകവും സമഗ്രവും ആവിഷ്കാരപരവും പഠിതാവിനെ കേന്ദ്രീകരിച്ചുള്ളതും വഴക്കമുള്ളതും ആസ്വദിക്കാവുന്നതുമാകണം പഠനമെന്ന പുതിയ വിദ്യാഭ്യാസനയത്തിന്റെ ലക്ഷ്യം സാധൂകരിക്കൽ.

കർശക്കമായ ചട്ടങ്ങൾ ഒഴിവാക്കി ജീവിതത്തിലുടനീളം വിവിധ വിഷയങ്ങൾ പഠിക്കാനും പലതവണ കോഴ്സ് നിറുത്താനും ഇടയ്ക്ക് ചേരാനും കഴിയും വിധം ക്രിയാത്മകമായ ചേരുവകളോടെ കരിക്കുലം ഘടന സൃഷ്‌ടിക്കുകയാണ് ലക്ഷ്യമെന്നും യു.ജി.സി വ്യക്തമാക്കുന്നു.

മാർഗ്ഗരേഖ

 രണ്ടു കോഴ്സുകളുടെയും ക്ളാസുകൾ ഒരേസമയത്താകരുത്. ഒരു ഫുൾടൈം ഒാഫ്‌ലൈൻ കോഴ്സും ഒരു ഒാപ്പൺ വിദൂരവിദ്യാഭ്യാസ കോഴ്സ് അല്ലെങ്കിൽ ഒാൺലൈൻ കോഴ്സും തിരഞ്ഞെടുക്കാം. അതുമല്ലെങ്കിൽ ഒരു വിദൂരവിദ്യാഭ്യാസ കോഴ്സ് അല്ലെങ്കിൽ ഒാൺലൈൻ കോഴ്സ്.

 സൗകര്യം പിഎച്ച്.ഡി പ്രോഗ്രാമുകൾ ഒഴികെയുള്ള കോഴ്സുകൾക്ക് മാത്രം.

 ഒാപ്പൺ, വിദൂരവിദ്യാഭ്യാസ, ഒാൺലൈൻ കോഴ്സുകൾ അംഗീകൃതമെന്ന് ഉറപ്പു വരുത്തണം.

 കോഴ്സുകൾ യു.ജി.സി അല്ലെങ്കിൽ അതത് നിയന്ത്രണ ഏജൻസികൾ നടപ്പാക്കുന്ന ചട്ടങ്ങൾക്ക് വിധേയമായിരിക്കും.

​ ​സാ​യാ​ഹ്നകോ​ഴ്സു​ക​ളും​ ​കോ​ളേ​ജു​ക​ളും​ ​വ​രും
പ​ഠ​ന​ത്തി​ന് കേ​ര​ളം​ ​ന​യം​ ​പ്ര​ഖ്യാ​പി​ക്കും

തി​രു​വ​ന​ന്ത​പു​രം​:​ ​ഇ​ര​ട്ട​ബി​രു​ദ​ ​പ​ഠ​ന​ത്തി​ന് ​യു.​ജി.​സി​ ​അ​ഭി​പ്രാ​യം​ ​തേ​ടി​യ​പ്പോ​ൾ,​ ​ഒ​രു​ ​റ​ഗു​ല​ർ​ ​കോ​ഴ്സി​നൊ​പ്പം​ ​ശാ​സ്ത്ര​വി​ഷ​യ​ങ്ങ​ൾ​ ​ഒ​ഴി​കെ​യു​ള്ള​ ​മ​റ്റൊ​രു​ ​വി​ദൂ​ര,​ ​ഓ​ൺ​ലൈ​ൻ​ ​കോ​ഴ്സ് ​പ​ഠി​ക്കാ​മെ​ന്നും​ ​ഇ​ത് ​നൈ​പു​ണ്യ​-​ ​തൊ​ഴി​ൽ​ ​ശേ​ഷി​ ​വ​ർ​ദ്ധി​പ്പി​ക്കു​മെ​ന്നു​മാ​ണ് ​കേ​ര​ളം​ ​അ​റി​യി​ച്ച​ത്.​ ​ര​ണ്ട് ​ബി​രു​ദ​-​ബി​രു​ദാ​ന​ന്ത​ര​ ​കോ​ഴ്സു​ക​ൾ​ ​ഒ​രേ​സ​മ​യം​ ​പ​ഠി​ക്കാ​ൻ​ ​അ​നു​മ​തി​ ​ന​ൽ​ക​ണ​മെ​ന്ന് ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ ​പ​രി​ഷ്ക​ര​ണ​ത്തി​നു​ള്ള​ ​പ്രൊ​ഫ.​ ​ശ്യാം​ ​ബി.​ ​മേ​നോ​ൻ​ ​ക​മ്മി​ഷ​നും​ ​സ​ർ​ക്കാ​രി​ന് ​ശു​പാ​ർ​ശ​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​ഇ​ര​ട്ട​ബി​രു​ദ​ ​പ​ഠ​ന​ത്തി​നാ​യി​ ​ഉ​ട​ൻ​ ​ന​യം​ ​പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​ ​ഡോ.​ ​ആ​ർ.​ ​ബി​ന്ദു​വി​ന്റെ​ ​ഓ​ഫീ​സ് ​അ​റി​യി​ച്ചു.
കൂ​ടു​ത​ൽ​ ​സാ​യാ​ഹ്ന​ ​കോ​ളേ​ജു​ക​ൾ​ ​ആ​രം​ഭി​ച്ചും​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​കാ​മ്പ​സു​ക​ളി​ലും​ ​കോ​ളേ​ജു​ക​ളി​ലും​ ​ര​ണ്ട് ​ഷി​ഫ്‌​റ്റു​ക​ളും​ ​സാ​യാ​ഹ്ന​ ​ബാ​ച്ചു​ക​ളും​ ​തു​ട​ങ്ങി​യും​ ​ഇ​ര​ട്ട​ ​ബി​രു​ദ​ ​പ​ഠ​ന​ത്തി​ന് ​അ​വ​സ​ര​മൊ​രു​ക്ക​ണ​മെ​ന്നാ​ണ് ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ ​പ​രി​ഷ്ക​ര​ണ​ ​ക​മ്മി​ഷ​ന്റെ​യും​ ​ശു​പാ​ർ​ശ.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി​ ​യാ​ത്ര,​ ​ഹോ​സ്റ്റ​ൽ​ ​സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്ക​ണം.​ ​സ്വാ​ശ്ര​യ,​ ​എ​യ്ഡ​ഡ് ​മേ​ഖ​ല​യി​ലും​ ​സാ​യാ​ഹ്ന​ ​കോ​ളേ​ജു​ക​ളും​ ​കോ​ഴ്സു​ക​ളും​ ​തു​ട​ങ്ങാം.​ ​ജീ​വ​ന​ക്കാ​ർ​ക്കും​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​മ​ട​ക്കം​ ​അ​ധി​ക​യോ​ഗ്യ​ത​ ​നേ​ടാം.

സ്റ്റാ​റ്റ്യൂ​ട്ട് ​ഭേ​ദ​ഗ​തി​ ​വേ​ണ്ടി​വ​രും
ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ​ ​അ​ദ്ധ്യാ​പ​ക​രെ​ ​നി​യോ​ഗി​ക്കാം.​ ​ക്ലാ​സ്‌​മു​റി​ക​ൾ,​ ​ലൈ​ബ്ര​റി,​ ​ലാ​ബ് ​അ​ട​ക്കം​ ​നി​ല​വി​ലെ​ ​സൗ​ക​ര്യ​ങ്ങ​ളു​പ​യോ​ഗി​ക്കാ​മെ​ന്ന​തി​നാ​ൽ​ ​അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ ​വി​ക​സ​ന​ത്തി​ന് ​കൂ​ടു​ത​ൽ​ ​നി​ക്ഷേ​പം​ ​വേ​ണ്ടി​വ​രി​ല്ലെ​ന്നും​ ​ക​മ്മി​ഷ​ൻ​ ​ചൂ​ണ്ടി​ക്കാ​ട്ടി.​ ​നി​ല​വി​ൽ​ ​ര​ണ്ടു​ ​കോ​ഴ്സു​ക​ളി​ൽ​ ​ഒ​രേ​സ​മ​യം​ ​പ​ങ്കെ​ടു​ത്തു​വെ​ന്ന് ​തെ​ളി​ഞ്ഞാ​ൽ​ ​റ​ഗു​ല​ർ​ ​കോ​ഴ്സി​ലെ​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​റ​ദ്ദാ​ക്കും.​ ​ഇ​ര​ട്ട​ബി​രു​ദ​പ​ഠ​നം​ ​അം​ഗീ​ക​രി​ക്ക​ണ​മെ​ങ്കി​ൽ​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ​ ​സ്റ്റാ​റ്റ്യൂ​ട്ടി​ൽ​ ​ഭേ​ദ​ഗ​തി​ ​വേ​ണ്ടി​വ​രും.​ ​അ​തേ​സ​മ​യം,​ ​ഇ​ര​ട്ട​ബി​രു​ദ​ ​പ​ഠ​ന​ത്തി​ൽ​ ​യു.​ജി.​സി​യു​ടേ​ത് ​മാ​ർ​ഗ്ഗ​രേ​ഖ​ ​മാ​ത്ര​മാ​ണ്.​ ​റ​ഗു​ലേ​ഷ​ന​ല്ലാ​ത്ത​തി​നാ​ൽ​ ​അം​ഗീ​ക​രി​ക്കാ​ൻ​ ​സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ​നി​യ​മ​പ​ര​മാ​യി​ ​ബാ​ദ്ധ്യ​ത​യി​ല്ല.

ഇ​ര​ട്ടി​ ​ഗു​ണം

​ ​സ​മ​ർ​ത്ഥ​ർ​ക്ക് ​ഒ​രേ​സ​മ​യം​ ​ര​ണ്ട് ​ബി​രു​ദ,​ ​ബി​രു​ദാ​ന​ന്ത​ര​ ​യോ​ഗ്യ​ത​ ​നേ​ടാം.

​ ​പു​തി​യ​ ​കോ​ളേ​ജു​ക​ൾ​ ​നി​ർ​മ്മി​ക്കാ​തെ​ ​ത​ന്നെ​ ​കൂ​ടു​ത​ൽ​ ​പ​ഠി​താ​ക്ക​ൾ.​ ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ ​എ​ൻ​റോ​ൾ​മെ​ന്റ് ​ശ​ത​മാ​നം​ ​ഉ​യ​രും.

ആ​ശ​ങ്ക
ര​ണ്ട് ​റ​ഗു​ല​ർ​ ​കോ​ഴ്സു​ക​ളു​ടെ​ ​പ​ഠ​ന​ഭാ​രം​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​താ​ങ്ങാ​നാ​വു​മോ​യെ​ന്ന​തും​ ​ശാ​സ്ത്ര​ ​വി​ഷ​യ​ങ്ങ​ളി​ലെ​ ​പ​ഠ​ന​ത്തി​ന്റെ​ ​ഗു​ണ​നി​ല​വാ​രം​ ​കു​റ​ഞ്ഞേ​ക്കാ​മെ​ന്ന​തും​ ​ആ​ശ​ങ്ക.


മു​ന്നേ​ ​ന​ട​ന്ന് ​എം.​ജി,​ ​കെ.​ടി.​യു

​സ​ർ​വ​ക​ലാ​ശാ​ലാ​ ​വ​കു​പ്പു​ക​ളി​ൽ​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ​ ​പ​ഠ​ന​ത്തി​നൊ​പ്പം​ ​മൈ​ന​ർ​ബി​രു​ദം​ ​നേ​ടാ​ൻ​ ​എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​അ​വ​സ​ര​മു​ണ്ട്.​ ​ആ​റു​മാ​സം,​ ​ഒ​രു​വ​ർ​ഷം​ ​ദൈ​ർ​ഘ്യ​മു​ള്ള​ 18​കോ​ഴ്സു​ക​ളു​ണ്ട്.​ ​ഉ​ദാ​:​ ​എം.​എ​സ്‌​സി​ ​കെ​മി​സ്ട്രി​ക്കൊ​പ്പം​ ​നാ​ച്വ​റ​ൽ​ ​ഫാ​മിം​ഗ് ​കൂ​ടി​ ​പ​ഠി​ക്കാം.


​ ​സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​ബി.​ടെ​ക് ​ബി​രു​ദ​ത്തി​നൊ​പ്പം​ ​മ​​​റ്റൊ​രു​ ​വി​ഷ​യ​ത്തി​ൽ​ ​മൈ​ന​ർ​ ​ബി​രു​ദ​വും​ ​കൂ​ടി​ ​ന​ൽ​കു​ന്നു​ണ്ട്.​ 50​ ​ല​ധി​കം​ ​മൈ​ന​ർ​ ​പ്രോ​ഗ്രാ​മു​ക​ളാ​ണു​ള്ള​ത്.

'​'​ഇ​ര​ട്ട​ബി​രു​ദ​പ​ഠ​നം​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ഗു​ണ​ക​ര​മാ​ണ്.​ ​സ​മ​ർ​ത്ഥ​ർ​ക്ക് ​അ​ധി​ക​യോ​ഗ്യ​ത​ ​നേ​ടാ​നാ​വും.​ ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​ന്റെ​ ​മു​ഖ​ച്ഛാ​യ​ ​മാ​റും​''

-​പ്രൊ​ഫ.​ ​സാ​ബു​തോ​മ​സ്
വി.​സി,​ ​എം.​ജി​ ​സ​ർ​വ​ക​ലാ​ശാല
(​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ ​പ​രി​ഷ്ക​ര​ണ​ ​ക​മ്മി​ഷ​നം​ഗം)