gfgf

ന്യൂഡൽഹി: ഏഴുവർഷമായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രായാധിക്യം ഒട്ടും ബാധിച്ചില്ലെന്ന് അടുത്തിടെ ഗ്രാമി അവാർഡ് നേടിയ ഇന്ത്യൻ സംഗീതജ്ഞൻ റിക്ക് കേജ്. 2015ലും 2022ലും മോദിക്കൊപ്പം എടുത്ത ഫോട്ടോ ട്വിറ്ററിൽ പങ്കുവച്ചുകൊണ്ടാണ് റിക്കിന്റെ വെളിപ്പെടുത്തൽ. പ്രായം തടഞ്ഞു നിറുത്തുന്നതിന്റെ രഹസ്യം വെളിപ്പെടുത്തണമെന്ന കമന്റുമുണ്ട്.

2015ൽ ആദ്യമായി ഗ്രാമി അവാർഡ് നേടിയ ശേഷം പ്രധാനമന്ത്രി മോദിക്കൊപ്പം എടുത്ത ഫോട്ടോയിൽ താൻ ചെറുപ്പമായിരുന്നുവെന്നും 2022ൽ രണ്ടാം അവാർഡിന് ശേഷമുള്ള ഫോട്ടോയിൽ മുടിയും താടിയുമെല്ലാം നരച്ച് പ്രായം ബാധിച്ചെങ്കിലും അന്നുമിന്നും പ്രധാനമന്ത്രിക്ക് മാറ്റമില്ലെന്ന് റിക്കി ചൂണ്ടിക്കാട്ടുന്നു.

ഏപ്രിൽ 3ന് 'ഡിവൈൻൻ ടൈഡ്സ്' എന്ന ആൽബം ബെസ്റ്റ് ന്യൂ എയ്ജ് ആൽബം വിഭാഗത്തിൽ സ്റ്റീവാർട്ട് കോപ്‌ലാൻഡിനൊപ്പം ഗ്രാമി അവാർഡ് നേടിയ ശേഷം 14നാണ് റിക്കി ഡൽഹിയിൽ മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയുടെ വിവരം പ്രധാനമന്ത്രിയും ട്വിറ്ററിൽ പങ്കുവച്ചിരുന്നു.