ashiq-ahmed-nengroo

ന്യൂഡൽഹി: പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജയ്ഷെ മുഹമ്മദ് കമാൻഡർ ആഷിഖ് അഹമ്മദ് നെങ്ക്‌രുവിനെ കേന്ദ്രആഭ്യന്തര മന്ത്രാലയം ഭീകരനായി പ്രഖ്യാപിച്ചു. കാശ്മീരിലെ പുൽവാമാ സ്വദേശിയായ ഇയാൾ പാകിസ്ഥാനിൽ പരിശീലനം ലഭിച്ച ഭീകരരെ അതിർത്തി കടത്തി ജമ്മുകാശ്മീരിൽ ഭീകരപ്രവർത്തനങ്ങൾ നടത്തുന്നതിൽ സജീവമാണ്. ഭീകരർക്ക് ആയുധങ്ങളെത്തിക്കുന്നതിലും പങ്കുണ്ട്. 2013ൽ പുൽവാമയിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ട സംഭവത്തിലും 2020ൽ നടന്ന മറ്റൊരു ആക്രമണത്തിലും ഇയാൾ പങ്കെടുത്തിരുന്നു.