
ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയുമായി പി.ഡി.പി നേതാവ് മെഹബൂബാ മുഫ്തി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. തിരഞ്ഞെടുപ്പ് വിദഗ്ദ്ധൻ പ്രശാന്ത് കിഷോർ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട മാർഗരേഖകൾ ഉപദേശിച്ചതിന് പിന്നാലെയാണ് കൂടിക്കാഴ്ച. ഉത്തർപ്രദേശ്, ബീഹാർ, ഒഡിഷ സംസ്ഥാനങ്ങളിലെ നേതാക്കളുമായും സോണിയ വരും ദിവസങ്ങളിൽ കൂടിക്കാഴ്ച നടത്തിയേക്കും.
സോണിയയുടെ വസതിയിൽ നടന്ന രണ്ടുമണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ പ്രിയങ്കാഗാന്ധി, മുകുൾ വാസ്‌നിക്, രൺദീപ് സുർജെവാല, കെ.സി.വേണുഗോപാൽ, അംബികാ സോണി തുടങ്ങിവരും പങ്കെടുത്തു.