
ന്യൂഡൽഹി: കലാപങ്ങൾ ഉൾപ്പെടെ ക്രിമിനൽ കേസുകളിൽ പ്രതികളായവരുടെ വീടുകളും വാണിജ്യകേന്ദ്രങ്ങളും പൊളിക്കുന്നത് തടയാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് ജം ഇയ്യത്ത് ഉലമ - ഐ ഹിന്ദ് സുപ്രീം കോടതിയിൽ പൊതു താത്പര്യ ഹർജി ഫയൽ ചെയ്തു. കോടതി വിധിയില്ലാതെയുള്ള ഇത്തരം നടപടികൾ കുറ്റാരോപിതരുടെ അവകാശങ്ങളുടെ ലംഘനമാണെന്ന് ഹർജിയിൽ പറയുന്നു. അടുത്ത കാലത്ത് മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ഉൾപ്പെടെ ഇത്തരം നടപടികളെ അനുകൂലിച്ചതും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.