ന്യൂഡൽഹി​: ശനി​യാഴ്ച ഹനുമാൻ ജയന്തി​ ദി​നത്തി​ൽ ഇരുവി​ഭാഗങ്ങൾ ഏറ്റുമുട്ടി​യ ജഹാംഗീർ പുരി​യി​ൽ അനധി​കൃത കൈയേറ്റങ്ങൾ പൊളി​ക്കാനുള്ള തീരുമാനം രാഷ്‌ട്രീയ പ്രേരി​തമാണെന്ന വിലയിരുത്തലിൽ വൻ പ്രതി​ഷേധം​. സുപ്രീംകോടതി​ സ്റ്റേ ചെയ്‌തി​ട്ടും പൊളി​ക്കൽ തുടർന്ന ബുൾഡോസറുകൾ പിൻവാങ്ങിത് സി​.പി​.എം പൊളി​റ്റ്ബ്യൂറോ അംഗം വൃന്ദാ കാരാട്ടിന്റെ ഒറ്റയാൾ പോരാട്ടത്തിൽ. ജനങ്ങൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയ സ്ഥലത്തെ ഒരു വിഭാഗത്തെ മാത്രം ഒഴിപ്പിക്കാനുള്ള നീക്കമാണ് വിവാദമായത്.

ബി.ജെ.പിയുടെ നീക്കമാണ് പൊളിക്കലിന്

പിന്നിൽ- വൃന്ദാ കാരാട്ട്

വർഗീയ അജണ്ട നടപ്പാക്കാനുള്ള ബി.ജെ.പിയുടെ നീക്കമാണ് പൊളിക്കലിന് പിന്നിൽ. ഒരു സമുദായത്തെ മാത്രമല്ല, നിയമത്തെയും സുപ്രീംകോടതിയെയും ഇടിച്ചുനിരത്താനാണ് അവർ ശ്രമിച്ചത്.

വെറുപ്പിനെ ഇടിച്ചു നിരത്തുക: രാഹുൽ

ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങളെയാണ് ജഹാംഗീർപുരിയിൽ ഇടിച്ചു നിരത്താൻ ശ്രമിച്ചത്. പാവങ്ങൾക്കും ന്യൂനപക്ഷങ്ങൾക്കുമെതിരായ സർക്കാർ സ്പോൺസേർഡ് ആക്രമണം. ബി.ജെ.പി അവരുടെ ഹൃദയത്തിലെ വെറുപ്പിനെയാണ് ആദ്യം ഇടിച്ചു നിരത്തേണ്ടത്.

രാഹുൽ വെറുപ്പിന്റെ വിത്തു വിതയ്ക്കുന്നു- അനുരാഗ് ഠാക്കൂർ, കേന്ദ്രമന്ത്രി

രാഹുൽ വെറുപ്പിന്റെ വിത്തു വിതയ്ക്കുന്നു. രാജ്യത്തെ അപമാനിക്കുന്നു. അദ്ദേഹത്തിന്റെ

പാർട്ടിക്ക് കലാപത്തിന്റെയും അഴിമതിയുടെയും ചരിത്രമാണുള്ളത്.