covid-mask

ന്യൂഡൽഹി: കൊവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ ഡൽഹിയിലും തമിഴ്നാട്ടിലും മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി. പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കാത്തവർക്ക് 500 രൂപ പിഴ ഈടാക്കുമെന്നും ഉത്തരവിൽ പറയുന്നു. അതേസമയം കാറുകളിലും മറ്റ് സ്വകാര്യ വാഹനങ്ങൾക്കുള്ളിലും മാസ്ക് നിർബന്ധമല്ല.

ഡൽഹി സ്കൂളുകളിൽ കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കാൻ നിർദ്ദേശിക്കുന്ന പുതിയ മാർഗരേഖയും പുറത്തിറക്കി. ജീവനക്കാർക്ക് താപനില പരിശോധന കർശനമാക്കി. രോഗലക്ഷണങ്ങളുള്ളവരെ പ്രവേശിപ്പിക്കരുത്.

വ്യാ​ഴാ​ഴ്ച​ ​ത​മി​ഴ്നാ​ട്ടി​ൽ​ 39​ ​പേ​ർ​ക്ക് ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.​ ​ഐ.​ഐ.​ടി​ ​മ​ദ്രാ​സി​ൽ​ ​ക​ഴി​ഞ്ഞ​ ​മൂ​ന്നു​ ​ദി​വ​സ​ത്തി​നി​ടെ​ 30​ ​കൊ​വി​ഡ് ​കേ​സു​ക​ൾ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തു.​ ​രോ​ഗ​ബാ​ധി​ത​രെ​ ​ത​ര​മ​ണി​യി​ലെ​ ​ഐ.​ഐ.​ടി​ ​ഹോ​സ്റ്റ​ലി​ൽ​ ​ക്വാ​റ​ന്റൈ​നി​ലാ​ക്കി.​ ​ഐ.​ഐ.​ടി​ ​കേ​ന്ദ്രീ​ക​രി​ച്ച് ​പു​തി​യ​ ​ക്ല​സ്റ്റ​ർ​ ​രൂ​പ​പ്പെ​ട്ടേ​ക്കു​മെ​ന്നാ​ണ് ​ആ​രോ​ഗ്യ​ ​അ​ധി​കൃ​ത​രു​ടെ​ ​നി​ഗ​മ​നം.