
ന്യൂഡൽഹി:പഞ്ചായത്തി രാജ് ദിനാഘാേഷത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ജമ്മുവിൽ എത്താനിരിക്കേ,കാശ്മീരടക്കം കനത്ത ജാഗ്രതയിൽ. പ്രധാനമന്ത്രിയുടെ സന്ദർശനം അട്ടിമറിക്കാൻ ചാവേറുകൾ എത്തിയിട്ടുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ ഏറ്റുമുട്ടലിൽ സൈന്യം വധിച്ച ആറു ഭീകരറിൽ രണ്ടുപേർ ചാവേറുകളായിരുന്നു. കൂടുതൽ ചാവേറുകൾ രഹസ്യകേന്ദ്രങ്ങളിൽ തമ്പടിച്ചിട്ടുണ്ടെന്നാണ് സൂചന.
ജമ്മുവിലെ സമ്പാ ജില്ലയിൽ പള്ളി പഞ്ചായത്തിൽ പ്രധാനമന്ത്രി 30,000 ത്തോളം പേർ പങ്കെടുക്കുന്ന സമ്മേളനത്തെ നേരിട്ട് അഭിസംബോധന ചെയ്യും. രാജ്യത്തെ വിവിധ പ്രദേശങ്ങളും വെർച്ച്വലായി പരിപാടിയുടെ ഭാഗമാവും.
ജമ്മു കാശ്മീരിൽ വിജയകരമായി പഞ്ചായത്തിരാജ് തിരഞ്ഞെടുപ്പ് നടന്നതോടെ 12,000 ലധികം വരുന്ന പഞ്ചായത്തംഗങ്ങളെ ഭീകരർ ലക്ഷ്യം വയ്ക്കുകയാണ്. അവർക്ക് ആത്മവിശ്വാസം പകരാൻ കൂടിയാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. പലിടത്തും പഞ്ചായത്ത് അംഗങ്ങളെ ഭീകരർ വധിക്കുകയാണ്.
ഇന്ന് പ്രധാനമന്ത്രി സന്ദർശിക്കാനിരിക്കുന്ന സ്ഥലത്ത് നിന്ന് 17 കിലോമീറ്റർ അകലെയാണ് കഴിഞ്ഞ ദിവസം ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ചാവേർ ആക്രമണത്തിന് ശ്രമിച്ചത്