
ന്യൂഡൽഹി: നീറ്റ് യു. ജി 2022 ബിരുദതല മെഡിക്കൽ പ്രവേശനത്തിനുള്ള പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. മേയ് ആറു വരെ അപേക്ഷിക്കാം. ജുലൈയ് 17 നാണ് പരീക്ഷ. ഓൺലൈനായി മേയ് 7 വരെ ഫീസ് അടയ്ക്കാം. പരീക്ഷാസമയം 3 മണിക്കൂറും 20 മിനിറ്റുമാണ്. മലയാളത്തിലും ചോദ്യപേപ്പറുണ്ടാകും. കേരളത്തിൽ 18 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. പത്തനംതിട്ട, കണ്ണൂർ, പയ്യന്നൂർ, വയനാട്, ആലപ്പുഴ, ചെങ്ങന്നൂർ, അങ്കമാലി, എറണാകുളം, മൂവ്വാറ്റുപുഴ, കാസർക്കോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ, ഇടുക്കി എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങൾ. 4 കേന്ദ്രങ്ങൾ മുൻഗണനാടിസ്ഥാനത്തിൽ തിരഞ്ഞെടുക്കാം. വിദേശത്ത് 14 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്.