naval-command-

ന്യൂഡൽഹി: രാജ്യത്തെ വിവിധ മേഖലകളിൽ നിന്നിുള്ള നാവിക സേനാ കമാൻഡർമാരുടെ ആദ്യ സമ്മേളനം ഡൽഹിയിൽ തുടങ്ങി. പുതിയ വെല്ലുവിളികൾ നേരിടാനുള്ള നാവിക സേനയുടെ കഴിവും ഒാപ്പറേഷൻ മികവുകളും നടപ്പിലാക്കേണ്ട പരിഷ്കാരങ്ങളും ചർച്ചയാകും. സേനയുടെ കൈവശമുള്ള ആയുധങ്ങൾ, സെൻസറുകൾ, സേന നേരിട്ട് നടപ്പാക്കുന്ന വിവിധ പദ്ധതികൾ, പ്രതിരോധ സാമഗ്രികൾ തദ്ദേശീയമായി നിർമ്മിക്കാനുള്ള മേക്ക് ഇൻ ഇന്ത്യാ സംരംഭങ്ങൾ, ആനുകാലിക സംഭവ വികാസങ്ങൾ തുടങ്ങിയവ സമ്മേളനം അവലോകനം ചെയ്യും.